കണ്ണൂര്‍: രാഷ്ട്രീയ സഖ്യത്തിന് നിബന്ധനവച്ച സിപിഎമ്മിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് രംഗത്ത്. ഉറുമ്ബ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെയാണ് സിപിഎമ്മിന്റെ നിലപാടെന്ന് സുധാകരന് പറഞ്ഞു. കോണ്‍ഗ്രസിന് ഉപാധിവയ്ക്കാന്‍ കോടിയേരിയും എസ്ആര്‍പിയും ആയിട്ടില്ലെന്നും സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
“നയം തിരുത്താതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് സിപിഎം നേതാവ് എസ്ആര്‍പിയുടെ ഉപാധി. എന്നാല്‍ കോണ്‍ഗ്രസിന് മുമ്ബില്‍ ഇവര്‍ നിബന്ധന വയ്ക്കുന്നത് പോലും ശരിയല്ല. സിപിഎമ്മിന് ഇപ്പോള്‍ പച്ചത്തുരുത്ത് ഉള്ളത് കേരളത്തില്‍ മാത്രമാണെന്ന് ഓര്‍ക്കണമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.