തിരുവനന്തപുരം: ഇന്ന് കഴക്കൂട്ടത്ത് കെ റെയിലിനെതിരെ നടത്തിയ പ്രചരണത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനുണ്ടായ അനുഭവം ഒരു പാഠമായി ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി.അതിരടയാളകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരുമാണ്.
ജനങ്ങള്‍ വസ്തുത മനസിലാക്കി പദ്ധതിയെ അനുകൂലിക്കുകയാണ്. വികസനം വേണമെന്നാണ് അവര്‍ പറയുന്നത്. കൃത്യമായ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
കഴക്കൂട്ടത്ത് കെ റെയിലിനെതിരെ പ്രചരണവുമായി എത്തിയ വി മുരളീധരനോട് ഞങ്ങള്‍ ഭൂമി വിട്ടുകൊടുക്കുമെന്നും വികസനം വരണമെന്നുമാണ് പ്രദേശവാസികള്‍ പറഞ്ഞത്.