തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.
ഭന്നതയെ തുടര്‍ന്ന് ഡിസിസി പുനസംഘടനയും അനിശ്ചിതത്വത്തിലായി. രണ്ടര മാസം മുമ്ബ് കരട് പട്ടിക നല്‍കിയിട്ടും സതീശന്‍ മാറ്റം നിര്‍ദേശിക്കാത്തതാണ് സുധാകരന്റെ അതൃപ്തിക്ക് കാരണം. ഈ സഹാചര്യത്തില്‍ അടിയന്തിരമായി കെപിസിസി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനില്‍ നടക്കുകയാണ്.ഒരുപക്ഷേ ഡിസിസി പുനസംഘടന നിര്‍ത്തിവയ്ക്കാനും സാധ്യതയുണ്ട്.