ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം.
സതീശന് ഉന്നയിച്ച പ്രസ്താവന പിന്‍വലിക്കണമെന്നാണ് ഐ.എന്‍.ടി.യു.സി യുടെ ആവശ്യം. സതീശന് പ്രസ്താവന പിന് വലിക്കുകയാണോ അല്ലെങ്കില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ഐ.എന്‍.ടി.യു.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം വി.പി തോമസ് ആവശ്യപ്പെട്ടു.
ഇതിന്റെ പേരില്‍ എന്ത് നടപടിയുണ്ടായാലും അതെല്ലാം നേരിടാന്‍ തയ്യാറാണെന്നാണ് ഇവര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ മറ്റു സംഘടനകള്‍ പോലെ എക്കാലത്തും കോണ്‍ഗ്രസിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ച സംഘടനയാണ് ഐ.എന്‍.ടി.യു.സി. അത്തരത്തിലൊരു സംഘടനയെ സതീശന് തള്ളിപ്പറഞ്ഞത് ശരിയായില്ല എന്നും ഐ.എന്‍.ടി.യു.സി പറഞ്ഞു. കോട്ടയത്ത് കെ റെയില്‍ വിരുദ്ധ സമര പരിപാടിയില്‍ പങ്കെടുക്കാന്‍ സതീശന് ഇന്ന് കോട്ടയത്ത് എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു പ്രതിഷേധം.