കൊല്ലം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗാമായുള്ള കല്ലിടിനെതിരെ കൊല്ലം തഴുത്തലയില്‍ വലിയ പ്രതിഷേധം. ബുധനാഴ്ച ഉദ്യോഗസ്ഥര്‍ എത്തുമെന്ന് അറിഞ്ഞതോടെയാണ് രാവിലെ മുതല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
വീടിന് മുമ്ബില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വന്നാല്‍ ഇതിന് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നാണ് വീട്ടുടമയുടെ ഭീഷണി. ഇതോടൊപ്പം ജില്ലാ ജഡ്ജിക്കായി ആത്മഹത്യാ കുറിപ്പും എഴുതിവെച്ചിട്ടുണ്ട്. മരണത്തിന് ഉത്തരവാദി കെ റെയില്‍ ഉദ്യോഗസ്ഥരും പൊലീസുകാരുമായിരിക്കുമെന്നാണ് കത്തിലുള്ളത്.
ഡിസംബര്‍ 20നും ഇവിടെ സര്‍വേ നടന്നിരുന്നു. അന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇവിടെ ഉണ്ടായത്. അതിന് സമാനമായ രീതിയിലാണ് ബുധനാഴ്ചയും. സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.