Blog Post

Karanavars > News > Keralam > യുഡിഎഫ് എതിര്‍ത്താലും കെ റെയില്‍ പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകും ; കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫ് എതിര്‍ത്താലും കെ റെയില്‍ പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകും ; കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫ് എതിര്‍ത്താലും കെ റെയില്‍ പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ കാര്യം തിരിച്ചറിയുന്നതോടെ സര്‍ക്കാരിനോടൊപ്പമെത്തുകയാണ്.ദേശീയപാതാ വികസനകാലത്തും ചില മാധ്യമങ്ങള്‍ വികസനത്തിനെതിരായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

അതേസമയം എളമരം കരീമിന്‍റെ ചോര വീഴ്ത്താന്‍ അവതാരകന്‍ വരട്ടെ, അപ്പോള്‍ നോക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഏഷ്യാനെറ്റിനെ മൊത്തത്തില്‍ ബഹിഷ്കരിക്കില്ല. വിനു വി ജോണ്‍ അവതാരകനായി എത്തുന്ന പരിപാടികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *