Blog Post

Karanavars > News > Keralam > പല ചോദ്യങ്ങള്‍ക്കും ദിലീപിന് ഉത്തരമില്ല; ബാലചന്ദ്രകുമാറിനെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി അന്വേഷണസംഘം; ഇനി ചോദ്യം ചെയ്യല്‍ ഒന്നിച്ചിരുത്തി

പല ചോദ്യങ്ങള്‍ക്കും ദിലീപിന് ഉത്തരമില്ല; ബാലചന്ദ്രകുമാറിനെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി അന്വേഷണസംഘം; ഇനി ചോദ്യം ചെയ്യല്‍ ഒന്നിച്ചിരുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി അന്വേഷണ സംഘം.

ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാണ് ദിലീപിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച ദൃശ്യം ദിലീപ് വീട്ടിലിരുന്നു ഫോണില്‍ കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പല ചോദ്യങ്ങള്‍ക്കും ദിലീപ് കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ഇന്ന് രാവിലെ 10.30 മുതല്‍ ദിലീപിനെ ചോദ്യം ചെയ്യുകയാണ്. ഇത്തരത്തിലൊരു ദൃശ്യം തന്റെ പക്കല്‍ ഇല്ലെന്നും അതിനെ കുറിച്ച്‌ അറിയില്ലെന്നുമാണ് ദിലീപ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഏഴു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് കഴിഞ്ഞ ദിവസം ദിലീപിനെ വിട്ടയച്ചത്.

പല ചോദ്യങ്ങളോടും നിഷേധാത്മക നിലപാട് സ്വീകരിച്ചെങ്കിലും ദിലീപില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനായെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതുവരെ ശേഖരിച്ച മൊഴികളും ഫോറന്‍സിക് വിവരങ്ങളും കോര്‍ത്തിണക്കിയായിരുന്നു ചോദ്യങ്ങള്‍. ചില ചോദ്യങ്ങളോട് ദിലീപ് മൗനം പാലിച്ചു.

അതേസമയം,​ വധഗൂഡാലോചനക്കേസിലെ ആറാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ ശരതിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.

Leave a comment

Your email address will not be published. Required fields are marked *