Blog Post

Karanavars > News > Keralam > ദേവികുളം എം.എല്‍.എയ്ക്ക് നേരെ പൊലിസ് മര്‍ദ്ദനം: പൊലിസിനെതിരേ ഗുരുതര ആരോപണം

ദേവികുളം എം.എല്‍.എയ്ക്ക് നേരെ പൊലിസ് മര്‍ദ്ദനം: പൊലിസിനെതിരേ ഗുരുതര ആരോപണം

ഇടുക്കി: മൂന്നാറില്‍ പണിമുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയ എം.എല്‍.എ എ.രാജയ്ക്ക് നേരെ പൊലിസ് മര്‍ദ്ദനം.

വാഹനങ്ങള്‍ തടയുന്നതിനിടെ പൊലിസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റത്.

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. പൊലീസ് ഏകപക്ഷീയമായി സമരക്കാരെ മര്‍ദിക്കുകയായിരുന്നെന്ന് എ രാജ പറഞ്ഞു. മൂന്നാര്‍ എസ്‌എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്ന് എംഎല്‍എ പറഞ്ഞു.

പണിമുടക്കിന്റെ ഭാഗമായി സമരാനുകൂലികള്‍ മൂന്നാറില്‍ നടത്തിയ യോഗത്തില്‍ സംസാരിച്ചത് എ രാജയായിരുന്നു. പരിപാടിയുടെ ഭാഗമായി വേദിയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ റോഡിലേക്ക് അല്‍പം നീങ്ങിയ നിലയിലായിരുന്നു. ശേഷം റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ തടയാന്‍ സമരക്കാര്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ഇടപെട്ടു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയത്

Leave a comment

Your email address will not be published. Required fields are marked *