Blog Post

Karanavars > News > Keralam > കോടതിയുടേയത് പഴയ ബ്രട്ടീഷ് രാജിന്റെ ശബ്ദം: എം വി ജയരാജന്‍

കോടതിയുടേയത് പഴയ ബ്രട്ടീഷ് രാജിന്റെ ശബ്ദം: എം വി ജയരാജന്‍

കണ്ണൂര്‍സമരം വലിക്കിയ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ പ്രതികരണവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

കോടതിയുടേയത് പഴയ ബ്രട്ടീഷ് രാജിന്റെ ശബ്ദമാണ്. കോടതിക്ക് ബ്രട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ജയരാജന്‍ പറഞ്ഞു.

സമരം തൊഴിലാളികളുടെ അവകാശമാണ്. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണി മുടക്കാനും അവകാശമുണ്ട്. ഇതൊന്നും കോടതിയുടെ ഔദാര്യമല്ല. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും ജയരാജന്‍ പറഞ്ഞു. ജനങ്ങുടെ ജീവിത പ്രശ്‌നങ്ങളിലാണ് കോടതികള്‍ ഇടപെടേണ്ടത്. എന്തുകൊണ്ട് ഇന്ധന വില വര്‍ധനവിനെതിരെ കോടതികള്‍ പ്രതികരിക്കുന്നില്ലെന്നും എം വി ജയരാജന്‍ ചോദിച്ചു.

Leave a comment

Your email address will not be published. Required fields are marked *