ന്യൂഡല്‍ഹി: ടേക് ഓഫിനു മുന്‍പു സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകര്‍ത്തു.
ഇടിയുടെ ആഘാതത്തില്‍ തൂണ് നിലംപൊത്തി. അപകടത്തില്‍ വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നു റണ്‍വേയിലേക്കു പോകുന്നതിനിടെ രാവിലാണ് അപകടം ഉണ്ടായതെന്നു വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജമ്മുവിലേക്കു പോകേണ്ട വിമാനത്തിന്റ ഇടതു ചിറകാണ് തൂണിലിടിച്ചത്. സംഭവത്തെ തുടര്‍ന്ന് വിമാനം തിരികെ ബേയിലേക്കു മടങ്ങി.
ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ജമ്മുവിലേക്കു കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വിമാനത്താവള അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ അറിയിച്ചു.