Blog Post

Karanavars > News > Keralam > കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; കെ.എസ്.ആര്‍.ടിസിയും സര്‍വീസ് നടത്തുന്നില്ല

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; കെ.എസ്.ആര്‍.ടിസിയും സര്‍വീസ് നടത്തുന്നില്ല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടരുന്നു.

കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം ട്രെയിന്‍ സര്‍വീസുകളെ പണിമുടക്ക് ബാധിക്കില്ല.

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലേക്ക് പ്രത്യേക സര്‍വീസ്
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടവര്‍ക്ക് പൊലിസ് പ്രത്യേക സൗകര്യമൊരുക്കി. പൊലീസ് വാഹനത്തിലാണ് ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളജിലേക്കും വിമാന താവളങ്ങളിലേക്കുമുള്ള സര്‍വീസ്. മെഡിക്കല്‍ കോളജുകളിലേക്ക് മാത്രമേ കെഎസ്‌ആര്‍ടിസിയും സര്‍വീസ് നടത്തുന്നുള്ളൂ. മറ്റ് സ്ഥലങ്ങളിലേക്ക് നിലവില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല.

ട്രെയിനുകളില്‍ വന്നിറങ്ങിയവര്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ്. കടകമ്ബോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. കഞ്ചിക്കോട് കിന്‍ഫ്രപാര്‍ക്കില്‍ ജോലിക്കെത്തിയ തൊഴിലാളികളെ തിരിച്ചയക്കുകയാണെന്ന് പരാതി. സി..ടി.യു പ്രവര്‍ത്തകരാണ് തൊഴിലാളികളെ തിരിച്ചയക്കുന്നത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്രസംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍, ബിഎസ്‌എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പണിമുടക്കുന്നു. ബിഎംഎസ് പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ആശുപത്രി, മരുന്ന് കടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റെയില്‍വേ മേഖല പണിമുടക്കുന്നില്ലെങ്കിലും ജനങ്ങള്‍ ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *