മാധ്യമപ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് വിനായകന്‍. മാധ്യമപ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ഖേദിക്കുന്നെന്നും പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിനായകന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ]
വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു .
വിനായകന്‍ .
കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു വിനായകന്‍റെ വിവാദപരാമര്‍ശം. മീടു എന്താണെന്ന് അറിയില്ലെന്നും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറഞ്ഞു തരണമെന്നും വിനായകന്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ നേരിട്ട് ചോദിക്കും. അപ്പോള്‍ അവര്‍ മാന്യമായി എന്നോട് പറയും, ‘നോ‘. ഞാന്‍ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?’ – അവിടെ ഇരുന്ന മാധ്യമപ്രവര്‍ത്തകയോടും തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അതിന് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു.
വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേരാണ് താരം പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.