Blog Post

Karanavars > News > Keralam > ‘മന്ത്രിസഭ ഒറ്റക്കെട്ട്, ഭിന്നതയില്ല’: മന്ത്രി മുഹമ്മദ് റിയാസ്

‘മന്ത്രിസഭ ഒറ്റക്കെട്ട്, ഭിന്നതയില്ല’: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ കല്ലിട്ടുള്ള സര്‍വെ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്റെ പ്രസ്താവനയെക്കുറിച്ച്‌ അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരില്‍ അഭിപ്രായ ഭിന്നതയില്ലെന്നറിയിച്ച റിയാസ്, മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് കെ റെയില്‍ പദ്ധതി. ആ പ്രഖ്യാപനങ്ങള്‍ കൂടി പരിഗണിച്ചാണ് ജനങ്ങള്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഒരു ചെറിയ വിഭാഗമാണ് ജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ദേശീയപാത വികസനത്തിലേത് പോലെ തന്നെ കെ റെയില്‍ വിഷയത്തിലും ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറും. ഡിവൈഎഫ്‌ഐയുടെ വീട് കയറിയുള്ള ബോധവത്ക്കരണത്തിലൂടെ തെറ്റിദ്ധാരണകള്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *