തിരുവനന്തപുരം : പൊതുവേദിയില്‍ മാദ്ധ്യമ പ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ച നടന്‍ വിനായകനെതിരെ നടി ലക്ഷ്മി പ്രിയ.
ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെയടുത്താണ് ഇത്തരത്തില്‍ ചോദിച്ചിരുന്നതെങ്കില്‍ പല്ലടിച്ച് താഴെ ഇടുമായിരുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പ്പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്? എന്നും ലക്ഷ്മി പ്രിയ ചോദിച്ചു.
സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി‘ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.