കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നയപരമായി സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല.
പ്രതിഷേധത്തിന്റെ ഭാഗമായി എവിടെയെങ്കിലും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടാവാം. അത് സര്‍ക്കാര്‍ തീരുമാനപ്രകാരമല്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ന് സംസ്ഥാനത്ത് എവിടെയും സര്‍വേ നടന്നിട്ടില്ല. ഓരോ ജില്ലകളിലെയും സാഹചര്യം പരിശോധിച്ചായിരിക്കും സര്‍വേ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
ഔദ്യോഗികമായി സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കെ റെയില്‍ നല്‍കുന്ന വിശദീകരണം. ഓരോ ജില്ലയിലെയും സാഹചര്യം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി.