തിരുവനന്തപുരം: കെ റെയിലിനെതിരായ ബി.ജെ.പി പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസ് വളപ്പില്‍ സര്‍വേകല്ല് നാട്ടി. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസ് വളപ്പിലെ മന്ത്രി പി.പ്രസാദിന്‍റെ വസതിക്ക് സമീപം പ്രതീകാത്മകമായി കല്ല് നാട്ടിയത്.
ക്ലിഫ് ഹൗസ് വളപ്പിലെ മതില്‍ ചാടിക്കടന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമെത്തിയത്. സംഭവത്തില്‍ ആറു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച പ്രവര്‍ത്തകരായ പി. ജോയി, പാപ്പനംകോട് നന്ദു, വിജിത്ത്, ഗോകുല്‍, പ്രതീഷ്, വിഷ്ണു വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.