Blog Post

Karanavars > News > latest news > നിയന്ത്രണം നീക്കിയെന്നത് തെറ്റ്; മാസ്‌ക് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

നിയന്ത്രണം നീക്കിയെന്നത് തെറ്റ്; മാസ്‌ക് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്.

മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും,ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും കേസ് എടുക്കേണ്ടെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

എന്നാല്‍ മാസ്‌ക് ധരിക്കേണ്ട എന്നല്ല ഇതിനര്‍ഥം എന്നാണ് കേന്ദ്രം ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്.മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്ന് കേന്ദ്രം പറയുന്നു. പരിശോധനകളും ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും തുടരണം. സംസ്ഥാനങ്ങള്‍ക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *