Blog Post

Karanavars > News > Keralam > “മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ ​റെ​യി​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി’

“മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ ​റെ​യി​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി’

കോ​ട്ട​യം: കെ ​റെ​യി​ല്‍ ക​ല്ലി​ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ രം​ഗ​ത്ത്.

മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മ​ന്ത്രി​യു​ടെ വീ​ട് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റി​ല്‍ അ​ധി​കൃ​ത​ര്‍ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ആ​ദ്യ മാ​പ്പും ര​ണ്ടാ​മ​ത്തേ​തും പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​ലൈ​ന്‍​മെ​ന്‍റി​ലാ​ണ് തി​രു​ത്ത​ല്‍ വ​രു​ത്തി​യ​ത്. മ​ന്ത്രി ഇ​നി മി​ണ്ടി​യാ​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റ് പ​ല​യി​ട​ത്തും സ​മാ​ന രീ​തി​യി​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ കെ ​റെ​യി​ല്‍ എം​ഡി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a comment

Your email address will not be published. Required fields are marked *