ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.
2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്.
141 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. കൊച്ചിയില്‍ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ല്‍ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി.
ചൊവ്വാഴ്ചയോടെ ഉയര്‍ന്ന വില പ്രാബല്യത്തില്‍ വന്നു.