തിരുവനന്തപുരം: കെ– റെയില്‍ സമരത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കെ റെയിലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി പ്രതികരിച്ചു.
”എല്‍ഡിഎഫ് ഭരിക്കുമ്ബോള്‍ കേരളത്തില്‍ ഒന്നും നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു.
കെ–റെയില്‍ സര്‍വ്വേ, ഡിപിആര്‍, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രവും ഹൈക്കോടതിയും അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരായുള്ളതാണ്.
ഭൂമി നഷ്ടമാകുന്ന ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല”. ഓരോ വ്യക്തിക്കും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൂ എന്നും കോടിയേരി ആവര്‍ത്തിച്ചു.