Blog Post

Karanavars > News > Keralam > കെ റെയില്‍ സമരം; പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികള്‍: ഇ പി ജയരാജന്‍

കെ റെയില്‍ സമരം; പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികള്‍: ഇ പി ജയരാജന്‍

കണ്ണൂര്‍: കെ റെയിലിനെതിരായ സമരത്തില്‍ ജനങ്ങളില്ലെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണുള്ളത്.

കോണ്‍ഗ്രസ്സ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോള്‍. മുസ്ലീം ലീഗിന്റെ തണലില്‍ വളരുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. മുസ്ലീം ലീഗ് ഇല്ലങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത ഈ ഗതികെട്ട പാര്‍ട്ടിയോട് എന്ത് പറയാനാണെന്നും ഇ.പി ജയരാജന്‍ ചോദിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടേയെന്നും നേരത്തെ കിഫ്ബിയെ എതിര്‍ത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നില്‍ പോയി ആനുകൂല്യത്തിന് കാത്ത് നില്‍ക്കുകയാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. കെ റെയില്‍ വന്നാല്‍ അതില്‍ ആദ്യം കയറുക കോണ്‍?ഗ്രസ് നേതാക്കളായിരിക്കുമെന്നും കോണ്‍?ഗ്രസുകാര്‍ വരാത്ത കാരണം കൊണ്ട് പാര്‍ട്ടി കോണ്‍?ഗ്രസ് തകര്‍ന്നു പോകില്ലെന്നും അവരോട് പോയി പണി നോക്കാന്‍ പറയണമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *