കൊച്ചി: പോക്സോ കേസില്‍ നമ്ബര്‍ പതിനെട്ട് ഹോട്ടല്‍ ഉടമ വയലാട്ടിനും കൂട്ടാളി സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്സോ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.പീഡന കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു.
ഡിജെ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് റോയ് വയലാട്ടിനെതിരെ പൊലീസ് കേസെടുത്തത്. പതിനേഴുകാരിയായ മകളെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പൊലീസില്‍ പരാതി നല്കിയാല് ഈ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.