Blog Post

Karanavars > News > Keralam > പീഡന പരാതിയില്‍ മലയിന്‍കീഴ് സി ഐക്ക് എതിരെ നടപടി; അസോസിയേഷന്‍ ഭാരവാഹി കൂടിയായ ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി

പീഡന പരാതിയില്‍ മലയിന്‍കീഴ് സി ഐക്ക് എതിരെ നടപടി; അസോസിയേഷന്‍ ഭാരവാഹി കൂടിയായ ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയിന്‍കീഴ് സി ഐ, എ വി സൈജുവിനെ സ്ഥലം മാറ്റി.

പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ പ്രതിയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റുമായ സൈജു ഇപ്പോള്‍ അവധിയിലാണ്.

മുന്‍പ് ഭര്‍ത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്ടര്‍ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നല്‍കിയ പ്രശ്നം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ല്‍ ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന തന്നെ സൈജു അന്ന് പീഡിപ്പിച്ചതായാണ് ഡോക്ടര്‍ പരാതിപ്പെട്ടത്. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം കടംവാങ്ങിക്കുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ ഇവരുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. പിന്നീട് അവര്‍ക്ക് വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല.

സൈജുവുമായുളള ബന്ധം അറിഞ്ഞതോടെ ഡോക്ടറുടെ വിവാഹബന്ധം പിരിഞ്ഞു. പിന്നീടും ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാന്‍ സൈജു ശ്രമിച്ചു. ഇതിന്റെ പേരില്‍ സൈജുവിന്റെ ബന്ധുക്കള്‍ അപവാദപ്രചാരണം നടത്തിയതോടെയാണ് പരാതി നല്‍കിയതെന്ന് യുവതി പറയുന്നു. ഇയാള്‍ക്കെതിരെ റൂറല്‍ എസ്പിയ്ക്ക് പരാതിനല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ല. പൊലീസിന്റെ ഈ പ്രവര്‍ത്തനം പുറത്തായതോടെ ശനിയാഴ്ച രാത്രി ഡോക്ടറിന്റെ മൊഴി രേഖപ്പെടുത്തി മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണം ഉടന്‍ ക്രൈം ബ്രാഞ്ചിലേക്ക് മാറും.

Leave a comment

Your email address will not be published. Required fields are marked *