Blog Post

Karanavars > News > Keralam > കോഴിക്കോട് കല്ലായിയില്‍ കനത്ത സംഘര്‍ഷം; കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തി

കോഴിക്കോട് കല്ലായിയില്‍ കനത്ത സംഘര്‍ഷം; കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തി

കോഴിക്കോട് | കെ റെയില്‍ കല്ലിടലിനെതിരെ കല്ലായിയില്‍ വീണ്ടും സംഘര്‍ഷം. ഉദ്യോഗസ്ഥര്‍ കല്ലിടല്‍ വീണ്ടും തുടങ്ങിയതാണ് സംഘര്‍ഷത്തിലെത്തിയത്.

നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. നാട്ടുകാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ നീക്കാന്‍ പോലീസ് ശ്രമിച്ചു. നാട്ടുകാരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് ഉച്ചക്ക് വീണ്ടും കല്ലിടാനെത്തിയപ്പോഴാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായത്. കല്ലിടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍

Leave a comment

Your email address will not be published. Required fields are marked *