തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ മക്കളുടെ മുമ്ബില്‍വെച്ച് റിന്‍സി എന്ന യുവതിയെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എറിയാട് ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച്ച രാത്രി മക്കളുടെ മുമ്ബില്‍വെച്ച് റിന്‍സിയെ റിയാസ് അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ റിയാസിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട റിന്‍സി എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം തുണിക്കട നടത്തുകയായിരുന്നു. ജോലി കഴിഞ്ഞ് രാത്രി കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവേയാണ് റിന്‍സിയെ റിയാസ് തടഞ്ഞുനിര്‍ത്തി വെട്ടിയത്. തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ 30 ലേറെ വെട്ടുകളാണ് റിന്‍സിക്കേറ്റത്. മൂന്ന് കൈ വിരലുകള്‍ അറ്റനിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിന്‍സി ചികിത്സയിലിരിക്കെയാണ് മരിച്ചത്.
റിയാസിന്‍റെ ശല്യത്തെക്കുറിച്ച് പൊലീസില്‍ റിന്‍സി നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് റിയാസിനെ താക്കീസ് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.