Blog Post

Karanavars > News > Keralam > കോവിഡ്​ പോസിറ്റീവായവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​​ഫ്രം ഹോം; സ്​പെഷല്‍ ലീവില്‍ ഭേദഗതി

കോവിഡ്​ പോസിറ്റീവായവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​​ഫ്രം ഹോം; സ്​പെഷല്‍ ലീവില്‍ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ പോസിറ്റീവായ ജീവനക്കാരില്‍ വര്‍ക്ക്​ ഫ്രം ഹോം സൗകര്യമുള്ളവര്‍ക്ക്​ ഇനി കോവിഡ്​ സ്​പെഷല്‍ ലീവ്​ ഉണ്ടാകില്ല.

അവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​ഫ്രം ഹോം അനുവദിക്കാമെന്ന്​ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത്​ കോവിഡ് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കോവിഡ്​ പോസിറ്റീവ്​ ആയാല്‍ സ്​പെഷല്‍ ലീവ്​ അനുവദിച്ചിരുന്നു. ഈ ഉത്തരവിലാണ്​ ഇ​പ്പോള്‍ ഭേദഗതി വരുത്തിയത്​.

അതേസമയം, വര്‍ക്ക്​ ഫ്രം ഹോം സൗകര്യമില്ലാത്ത ജീവനക്കാര്‍ക്ക്​ അഞ്ച്​ ദിവസത്തെ സ്​പെഷല്‍ ലീവ്​ ഫോര്‍ കോവിഡ്​ (അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ) അനുവദിക്കാം. അഞ്ചു ദിവസം കഴിഞ്ഞ്​ ആന്‍റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച്‌ ഓഫിസില്‍ ഹാജരാകണം. അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കില്‍, അടുത്ത രണ്ട് ദിവസം മറ്റുള്ള ലീവ്​​ എടുക്കാം. ഇതിനുശേഷം ഓഫിസില്‍ ഹാജരാകണം.

Leave a comment

Your email address will not be published. Required fields are marked *