Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
മെ​ട്രോ പാ​ള​ത്തി​ലെ ചെ​രി​വ്; നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍ - Karanavars

Blog Post

Karanavars > News > Keralam > മെ​ട്രോ പാ​ള​ത്തി​ലെ ചെ​രി​വ്; നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍

മെ​ട്രോ പാ​ള​ത്തി​ലെ ചെ​രി​വ്; നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ പാളിച്ച സംഭവിച്ചതായി മുഖ്യ ഉപദേശകനായിരുന്ന ഇ. ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡി.എം.ആര്‍.സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഡി.എം.ആര്‍.സി മുന്‍ എം.ഡി കൂടിയായ ഇ.ശ്രീധരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൈലിംഗ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോയുടെ ഒരു തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയതെന്നാണ് പഠന റിപ്പോര്‍ട്ട്. കൊച്ചി പത്തടിപ്പാലത്തെ 347ാം നമ്ബര്‍ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും കണ്ടെത്തിയിരുന്നു. തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെ.എം.ആര്‍.എല്‍ പറയുന്നത്.

ഒരു മാസം മുമ്ബാണ് കൊച്ചി പത്തിടിപ്പാലത്തെ മെട്രോ തൂണ്‍ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെട്രോ ട്രാക്കിന്‍റെ അലൈന്‍മെന്‍റിന് അകല്‍ച്ച സംഭവിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോഴാണ് തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. നിലവില്‍ അടിത്തറയും പാറയും തമ്മില്‍ ഒരു മീറ്ററോളം അകല്‍ച്ചയുണ്ടെന്നാണ് സാ​ങ്കേതിക പരിശോധനയില്‍ കണ്ടെത്തിയത്. ഇതാണ് തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയത്.

തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ ഡി.എം.ആര്‍.സി, എല്‍ ആന്‍ഡ് ടി, കെ.എം.ആര്‍.എല്‍ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. എല്‍ ആന്‍ഡ് ടിക്കായിരിക്കും നിര്‍മ്മാണ ചുമതലയെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *