Blog Post

Karanavars > News > International > സമാധാന നൊബേല്‍ പുരസ്കാരത്തിന്​ സെലന്‍സ്‌കിയെ നാമനിര്‍ദേശം ചെയ്ത് യൂറോപ്യന്‍ നേതാക്കള്‍

സമാധാന നൊബേല്‍ പുരസ്കാരത്തിന്​ സെലന്‍സ്‌കിയെ നാമനിര്‍ദേശം ചെയ്ത് യൂറോപ്യന്‍ നേതാക്കള്‍

മോസ്കോ: യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലെന്‍സ്ക്കിയെയും യുക്രെയ്​ന്‍ ജനതയെയും 2022ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ രാഷ്ട്രീയക്കാര്‍.

ഇവര്‍ക്ക്​ സമാധാനത്തിനുള്ള നൊബേല്‍ നോമിനേഷന്‍ അനുവദിക്കാന്‍ 2022 മാര്‍ച്ച്‌ 31 വരെ നാമനിര്‍ദേശ നടപടിക്രമം നീട്ടാനും ഇവര്‍ അഭ്യര്‍ഥിച്ചു. ജനുവരി 31 വരെയായിരുന്നു നോമിനേഷനുള്ള സമയം.

2022ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാനും യൂറോപ്യന്‍ നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടു. നെതര്‍ലാന്‍ഡ്‌സ്, ഗ്രേറ്റ് ബ്രിട്ടന്‍, ജര്‍മനി, സ്വീഡന്‍, എസ്തോണിയ, ബള്‍ഗേറിയ, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളില്‍നിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ്​ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. മാര്‍ച്ച്‌ 30 വരെ ലോകമെമ്ബാടുമുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും കത്തില്‍ ഒപ്പിടാന്‍ അവസരമുണ്ട്​. ഇതുവരെ 251 വ്യക്തികളും 92 സംഘടനകളും സമാധാന നൊബേല്‍ പുരസ്കാരത്തിന്​ അപേക്ഷിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാര പ്രഖ്യാപനങ്ങള്‍ ഒക്ടോബര്‍ മൂന്ന്​ മുതല്‍ 10 വരെയാണ് നടക്കുന്നത്.

പ്രത്യക്ഷത്തില്‍ ആരുടെയും പിന്തുണയില്ലാതെ റഷ്യന്‍ അധിനിവേശത്തെ ധൈര്യപൂര്‍വം ചെറുത്തുനില്‍ക്കുന്ന യുക്രെയ്ന്‍ പ്രസിഡന്‍റ് സെലെന്‍റസ്കിക്കും യുക്രെയ്​നുകാര്‍ക്ക്​ വലിയ സ്വീകാര്യതയാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്നത്. ഈ സ്വീകാര്യതയാണ് നോബല്‍ പുരസ്കാര നിര്‍ദേശത്തിലൂടെ പ്രകടമാകുന്നത്.

Leave a comment

Your email address will not be published. Required fields are marked *