Blog Post

Karanavars > News > Politics > കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച്‌ പണി; സി‌ദ്ദുവടക്കം അഞ്ചുപേരെയും പുറത്താക്കി സോണിയ ഗാന്ധി

കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച്‌ പണി; സി‌ദ്ദുവടക്കം അഞ്ചുപേരെയും പുറത്താക്കി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നിയമഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ശക്തമായ നടപടികളുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. കനത്ത തോല്‍വിയ്ക്ക് പിന്നാലെ നവ്ജ്യോത് സിംഗ് സിദ്ദുവടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍മാരെയും സോണിയ ഗാന്ധി പുറത്താക്കിയിരിയ്ക്കുകയാണ്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ നവജ്യോത് സിംഗ് സിദ്ദു, ഉത്തരാഖണ്ഡിലെ ഗണേഷ് ഗൊദിയാല്‍, ഗോവയിലെ ഗിരീഷ് ചൊദാന്‍കര്‍, ഉത്തര്‍പ്രദേശിലെ അജയ് കുമാര്‍ ലല്ലു, മണിപ്പുരിലെ എന്‍.ലോകെന്‍ സിംഗ് എന്നിവരോടാണ് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദു അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു.

പഞ്ചാബില്‍ അദ്ധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ് ചന്നി അടക്കമുള്ളവര്‍ തോറ്റിരുന്നു. കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയാണ് സോണിയ ഗാന്ധിയുടെ തീരുമാനം അറിയിച്ചത്. പാര്‍ട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് സുര്‍ജെവാല പറഞ്ഞു. സംസ്ഥാന ഘടകങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.

Leave a comment

Your email address will not be published. Required fields are marked *