Blog Post

Karanavars > News > Keralam > ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.

വരും ദിവസങ്ങളില്‍ മധ്യതെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നേരിയ മഴ പെയ്യുമെന്നാണ് പ്രവചനം. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസമില്ല. ചൊവ്വാഴ്ച പുനലൂരില്‍ 39.2 ഉം വെള്ളായണിക്കരയില്‍ 38.5 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *