Blog Post

Karanavars > News > Keralam > ‘തൂണ്​ പറിച്ചാല്‍ അടിയൊക്കെ കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; കെ. റെയില്‍ സമരത്തിനെതിരെ ഷംസീര്‍ എം.എല്‍.എ

‘തൂണ്​ പറിച്ചാല്‍ അടിയൊക്കെ കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; കെ. റെയില്‍ സമരത്തിനെതിരെ ഷംസീര്‍ എം.എല്‍.എ

വികസനത്തില്‍ ആര്​ എതിരു നിന്നാലും ഈ സര്‍ക്കാര്‍ മുന്നോട്ട്​ തന്നെ പോകുമെന്ന്​ ഷംസീര്‍ എല്‍.എല്‍.. കെ റെയില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

(കെ റെയില്‍) തൂണ്‍ പറിക്കുന്ന പണിയാണിപ്പോള്‍ ചിലര്‍ക്കെന്ന്​ അദ്ദേഹം പറഞ്ഞു. ‘എന്നിട്ട്​ പൊലീസിന്‍റെയടുത്തുനിന്ന്​ അടി കിട്ടിയെന്ന്​ പറയുന്നു. തൂണൊക്ക പറിച്ചാല്‍ അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും‘ –പ്രതിപക്ഷ നിരയെ ​നോക്കി ഷംസീര്‍ പറഞ്ഞു.

വികസനത്തിന്​ തുരങ്കം വെക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും ഈ സര്‍ക്കാറിനോട്​ മുന്നോട്ട്​ പോകാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ സാധ്യത ടൂറിസത്തിലാണെന്നും അ​തിന്​ കെ റെയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. 2023 ആകുമ്ബോള്‍ രാജസ്ഥാനും ചത്തിസ്​ഗഡും കോണ്‍ഗ്രസിന്​ നഷ്ടമാകുമെന്നും അപ്പോള്‍ നിങ്ങള്‍ (കോണ്‍ഗ്രസ്​) ഞങ്ങള്‍ക്ക്​ (സി.പി.എമ്മിന്​) പിന്നിലാകുമെന്നും ഷംസീര്‍ പ്രതിപക്ഷത്തോട്​ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *