Blog Post

Karanavars > News > Keralam > വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകും; സഭയില്‍ നിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്

വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകും; സഭയില്‍ നിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പില്‍ ഉദ്യോഗസ്ഥരില്‍ വഴി മുടക്കുന്നവരും വഴി തുറക്കുന്നവരും ഉണ്ടെന്നും വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.

പിണറായി സര്‍ക്കാര്‍ PWD നിര്‍മ്മാണങ്ങള്‍ക്ക് സംയുക്ത ടെന്റര്‍ നല്‍കുമെന്നും ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം എടുത്തുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം ഇലക്‌ട്രിക്ക് ജോലികള്‍ക്കായി കെട്ടിടം വീണ്ടും പൊളിക്കുന്നത് ഇനി അനുവദിക്കില്ല. പല കെട്ടിടങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം തുറന്ന് കൊടുക്കാനാകാത്ത സ്ഥിതിയുണ്ട്. സംയുക്ത ടെന്റര്‍ നടപ്പാക്കുന്നതിലൂടെ ഇത് മറികടക്കാനാകുമെന്നും റിയാസ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *