Blog Post

Karanavars > News > Keralam > ‘കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാല്‍’; വിമര്‍ശനങ്ങള്‍ മുറുകുന്നു

‘കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാല്‍’; വിമര്‍ശനങ്ങള്‍ മുറുകുന്നു

കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാലാണെന്ന് കോണ്‍ഗ്രസ് നേതാവും നാദാപുരം ബ്ലോക്ക്‌ സെക്രട്ടറിയുമായ നിജേഷ് കണ്ടിയില്‍.

തന്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇയാളെ പോലെ കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ തടയണം. പ്രവര്‍ത്തിക്കുന്ന നേതാക്കളെ മുന്‍നിരയില്‍ കൊണ്ടുവരികഎന്നാണ് നിജേഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

കെ സി വേണുഗോപാലിനെതിരെ കോഴിക്കോട്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന്‌ പിന്നാലെയാണ്‌ പരസ്യ വിമര്‍ശനം.

അതേസമയം,കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല. അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *