Blog Post

Karanavars > News > latest news > 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ബുധനാഴ്ച മുതല്‍

12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ബുധനാഴ്ച മുതല്‍

ന്യൂഡല്‍ഹി: 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഹൈരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് വികസിപ്പിച്ച കോര്‍ബോവാക്സാണ് കുട്ടികള്‍ക്ക് നല്‍കുക.

അറുപതു വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനമായി. നിലവില്‍ അറുപതു വയസ്സിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ വര്‍ഷം ജനുവരി മുതലാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തുടങ്ങിയത്.

2021 ജനുവരിയില്‍ ഇന്ത്യയില്‍ തുടങ്ങിയ വാക്സിനേഷന്‍ പദ്ധതിയില്‍ ആദ്യം വാക്സിന്‍ സ്വീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകരാണ്. മാര്‍ച്ചില്‍ അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി. രണ്ടു മാസത്തിന് ശേഷം പതിനെട്ട് വയസിന് മുകളിലുള്ളവരും വാക്സിനേഷന്റെ ഭാഗമായി. ജനുവരിയില്‍ 15 മുതല്‍ 18 വയസ്സ് മുതലുള്ള കുട്ടികള്‍ക്കും വാക്സിന്‍ നല്‍കാന്‍ തുടങ്ങി. രാജ്യം ഇതുവരെ 180 കോടിയില്‍ അധികം ഡോസ് വാക്സിനാണ് നല്‍കിയത്.

Leave a comment

Your email address will not be published. Required fields are marked *