കൊച്ചി: നമ്ബര്‍ 18 ഹോട്ടല്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി രംഗത്ത്. അഞ്ജലി റിമ ദേവിന് എല്ലാം അറിയാമെന്ന് പരാതിക്കാരി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
മോഡലുകളുടെ മരണത്തിന് ശേഷം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എവി ജോര്‍ജിനോട് അഞ്ജലിയെക്കുറിച്ച് എല്ലാം പരാജ്ഞിരുന്നുവെന്ന് പരാതിക്കാരി വെളിപ്പെടുത്തി.
അഞ്ജലിയെ സാമ്ബത്തിക കാര്യങ്ങളില്‍ സഹായിച്ചിരുന്നത് സുനില്‍ കാലിഫോര്‍ണിയയാണ്. ഓഫീസിലുള്ളവരെ സുനില്‍ കാലിഫോര്‍ണിയക്ക് പരിചയപ്പെടുത്താന്‍ അഞ്ജലി ശ്രമം നടത്തിയിരുന്നു. നമ്ബര്‍ 18 ഹോട്ടലിലേക്ക് അഞ്ജലിയോടൊപ്പം വാഹനത്തില്‍ പോയപ്പോള്‍ സുനില്‍ കാലിഫോര്‍ണിയ വീഡിയോ കോളില്‍ ഉണ്ടായിരുന്നതായി പരാതിക്കാരി പറയുന്നു.
മോഡലുകളുടെത് മരണമല്ല കൊലപാതകമാണെന്ന് തനിക്കറിയാമെന്നും പരാതിക്കാരി പറഞ്ഞു. മോഡലുകളുടെ മരണത്തെക്കുറിച്ചു ആലോചിച്ച് പേടിക്കേടെന്നും ഫോണിലെ തെളിവുകള്‍ നശിപ്പിക്കരുതെന്നും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ആകെയുള്ള കച്ചിത്തുരുമ്ബ് അത് മാത്രമാണെന്നും അഞ്ജലിയോട് സുനില്‍ കാലിഫോര്‍ണിയ പറഞ്ഞിരുന്നു. അഞ്ജലിയുടെ ഫോണ്‍ കണ്ടെത്തിയാല്‍ എല്ലാത്തിനുമുള്ള തെളിവുകള്‍ ലഭിക്കുമെന്നും പരാതിക്കാരി ആരോപിച്ചു.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്ബര്‍ 18 ഹോട്ടെലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ കൂട്ടുപ്രതിയാണ് അഞ്ജലി. കേസില്‍ ഹൈക്കോടതി ഇന്നലെ അഞ്ജലിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഹോട്ടല്‍ ഉടമയായ ഒന്നാം പ്രതി റോയല്‍ വയലാറ്റ് ,രണ്ടാം പ്രതി സൈജു തങ്കച്ചന് എന്നിവരുടെ ഹര്‍ജി സിംഗിള്‍ ബെഞ്ച് നിരസിച്ചു.