കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന് പ്രത്യേക ക്ഷണിതാവായി തുടരും.
ആനത്തലവട്ടം ആനന്ദന്,എം എം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും.
കൂടാതെ എ കെ ജി സെന്റര്‍ ചുമതലക്കാരന് ബിജു കണ്ടക്കൈ സംസ്ഥാന സമിതി ക്ഷണിതാവാകും. അതേസമയം സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത്തവണയും പി ജയരാജനില്ല.
ഡോ കെ എന്‍ ഗണേശന്, കെ എസ് സലീഖ, കെ അനില്‍ കുമാര്‍, നേരത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പി ശശി വീണ്ടും സംസ്ഥാന കമ്മിറ്റിയില്‍ തുടരും.
സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന സമിതിയെയാണ് തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് സിപിഐഎം സംസ്ഥാന സമിതിയില്‍നിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്.