Blog Post

Karanavars > News > Keralam > കോ​ടി​യേ​രി വീ​ണ്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

കോ​ടി​യേ​രി വീ​ണ്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വീ​ണ്ടും. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് കോ​ടി​യേ​രി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്.

പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഞ്ചും വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍ മൂ​ന്നും ത​വ​ണ സെ​ക്ര​ട്ട​റി​യാ​യി​ട്ടു​ണ്ട്. 70 കാ​ര​നാ​യ കോ​ടി​യേ​രി പൊ​ളി​റ്റ്‌​ബ്യൂ​റോ അം​ഗ​വും ദേ​ശാ​ഭി​മാ​നി ചീ​ഫ്‌ എ​ഡി​റ്റ​റു​മാ​ണ്‌.

2015ല്‍ ​ആ​ല​പ്പു​ഴ സ​മ്മേ​ള​ന​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ സ്‌​ഥാ​നം ഒ​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കോ​ടി​യേ​രി ആ​ദ്യം നേ​തൃ​പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന്‌ 2018ല്‍ ​തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ലും കോ​ടി​യേ​രി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് 2020 ല്‍ ​ഒ​രു വ​ര്‍​ഷ​ത്തോ​ളം സെ​ക്ര​ട്ട​റി സ്‌​ഥാ​ന​ത്തു​നി​ന്ന്‌ ഒ​ഴി​ഞ്ഞു​നി​ന്നു. അ​സു​ഖ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​വ​ധി എ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ആ കാലയളവില്‍ എ.വിജയരാഘവനാണ്‌ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചത്‌.

88 അംഗ സിപിഎം സം​സ്ഥാ​ന സ​മി​തി​യി​ല്‍ 16 പു​തു​മു​ഖ​ങ്ങ​ളെ​ ഉ​ള്‍​പ്പെ​ടു​ത്തി. എം.​എം വ​ര്‍​ഗീ​സ്‌, .​വി റ​സ​ല്‍, .​എ​ന്‍ സു​രേ​ഷ്‌​ബാ​ബു, സി.​വി വ​ര്‍​ഗീ​സ്‌, പ​നോ​ളി വ​ത്സ​ന്‍, രാ​ജു എ​ബ്ര​ഹാം, .​എ റ​ഹീം, വി.​പി സാ​നു, ഡോ. ​കെ.​എ​ന്‍ ഗ​ണേ​ഷ്‌, കെ.​എ​സ്‌ സ​ലീ​ഖ, കെ.​കെ ല​തി​ക, പി. ​ശ​ശി, കെ. ​അ​നി​ല്‍​കു​മാ​ര്‍, വി. ​ജോ​യ്‌, .​ആ​ര്‍ കേ​ളു, ഡോ. ​ചി​ന്ത ജെ​റോം എ​ന്നി​വ​രാ​ണ്‌ പു​തു​താ​യി ക​മ്മി​റ്റി​യി​ലെ​ത്തി​യ​ത്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലാ സെക്രട്ടറിമാരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ല്‍ സ​ജീ​വ രാഷ്‌ട്രീ​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന മു​തി​ര്‍​ന്ന നേ​താ​വ് വി.​എ​സ് അ​ച്യു​താ​ന​ന്ദ​നെ സം​സ്ഥാ​ന സ​മി​തി​യി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്രാ​യ​പ​രി​ധി ക​ര്‍​ശ​ന​മാ​ക്കി​യ​പ്പോ​ള്‍ പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്ന വൈ​ക്കം വി​ശ്വ​ന്‍, പി.​ക​രു​ണാ​ക​ര​ന്‍, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, കെ.​ജെ തോ​മ​സ്‌, എം.​എം മ​ണി എ​ന്നി​വ​രെ​യും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

കൈ​ര​ളി ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ല്‍​നി​ന്നും നേ​രി​ട്ട് രാ​ജ്യ​സ​ഭ എം​പി ജോ​ണ്‍ ബ്രി​ട്ടാ​സ്‌ സം​സ്ഥാ​ന സ​മി​തി​യി​ല്‍ എ​ത്തി. ക്ഷ​ണി​താ​വാ​യാ​ണ് ബ്രി​ട്ടാ​സ്‌ സം​സ്ഥാ​ന സ​മി​തി​യി​ലെ​ത്തി​യ​ത്. ബി​ജു ക​ണ്ട​ക്കൈ​യാ​ണ് മ​റ്റൊ​രു ക്ഷ​ണി​താ​വ്.

എ​ന്‍.​ച​ന്ദ്ര​ന്‍ ക​ണ്‍​വീ​ന​റാ​യി അ​ഞ്ചം​ഗ ക​ണ്‍​ട്രോ​ന്‍ കമ്മീ​ഷനെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കെ.​വി അ​ബ്‌​ദു​ള്‍ ഖാ​ദ​ര്‍, സി. ​അ​ജ​യ​കു​മാ​ര്‍, എ​സ്‌. ജ​യ​മോ​ഹ​ന്‍, അ​ഡ്വ. പു​ഷ്‌​പ​ദാ​സ്‌ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍.

Leave a comment

Your email address will not be published. Required fields are marked *