Blog Post

Karanavars > News > Keralam > വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്, എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയും; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍

വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്, എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയും; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍

കൊല്ലം: വിസ്മയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി കിരണ്‍കുമാര്‍. സ്ത്രീധന പീഡനം എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ് തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും കിരണ്‍ പറഞ്ഞു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കിരണ്‍ വ്യക്തമാക്കി.

രണ്ട് ദിവസം മുമ്ബാണ് വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

Leave a comment

Your email address will not be published. Required fields are marked *