കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും 13 പേരെ ഒഴിവാക്കി. ജി. സുധാകരന്, വൈക്കം വിശ്വന്, ആനത്തലവട്ടം ആനന്ദന്, പി.കരുണാകരന്, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഉണ്ണികൃഷ്ണ പിള്ള, കെ.പി. സഹദേവന് തുടങ്ങിയവരെയാണ് ഒഴിവാക്കിയത്.
പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഇവരെ സംസ്ഥാനസമിതിയില്‍ നിന്നും ഒഴിവാക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
89 അംഗ സംസ്ഥാന സമിതിയില്‍ സി.വി. വര്‍ഗീസ്, എ.എ. റഹീം, ഇന്‍.എന്‍. സുരേഷ് ബാബു, എ.വി. റസല്‍, എം.എം. വര്‍ഗീസ്, വി.പി. സാനു തുടങ്ങിയവര്‍ ഇടം നേടി. സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയ ജി. സുധാകരന് പുതിയ ചുമതല നല്കാന് തീരുമാനമായി. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല നല്‍കാനാണ് സാധ്യത.
നേരത്തെ, സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിരുന്നു.