കൊല്ലം: മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിര്‍മ്മിച്ചു നല്‍കുന്നു. കൊല്ലം ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മാണത്തിനുള്ള പണം സ്വരൂപിച്ചത്.
കിളിമാനൂര്‍ പേടികുളത്ത് ഭാര്യക്ക് വിഹിതമായി ലഭിച്ച പത്ത് സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്.
ഈ സംസ്ഥാന സമ്മേളനത്തോടെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ നിന്നും ഒഴിയും. പാര്‍ട്ടി ഫ്ലാറ്റില്‍ താമസിക്കുന്ന പി.കെ ഗുരുദാസന് ഫ്ലാറ്റും ഒഴിയേണ്ടി വരും. ഈ പശ്ചാലത്തിലാണ് വീട് നിര്‍മിക്കുന്നത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നുമാണ് വീടുനിര്‍മാണത്തിനുള്ള പണം സ്വരൂപിച്ചത്. മാര്‍ച്ച് അവസാനത്തോടെ വീടിന്റെ താക്കോല്‍ കൈമാറും.
25 വര്‍ഷക്കാലം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയും 10 വര്‍ഷം എം.എല്‍.എയും അഞ്ച് വര്‍ഷം എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രിയുമായിരുന്നു പി.കെ ഗുരുദാസന്‍.