Blog Post

Karanavars > News > Keralam > വോ​ട്ട് ചോ​ര്‍​ച്ച പോസ്റ്റ് വിവാദം; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച യു.പ്രതിഭ ഫേസ്ബുക്ക് ഉപേക്ഷിച്ചു

വോ​ട്ട് ചോ​ര്‍​ച്ച പോസ്റ്റ് വിവാദം; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച യു.പ്രതിഭ ഫേസ്ബുക്ക് ഉപേക്ഷിച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ചോ​ര്‍​ച്ച​യെ കു​റി​ച്ചു ഫേ​സ്ബു​ക്കി​ല്‍ വി​വാ​ദ പോ​സ്റ്റി​ട്ട യു.പ്ര​തി​ഭ എം​എ​ല്‍​എ ഖേ​ദ പ്ര​ക​ട​ന​വു​മാ​യി രം​ഗ​ത്ത്. വ്യ​ക്തി​പ​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് അ​ത്ത​രം ഒ​രു പോ​സ്റ്റ് എ​ഴു​താ​ന്‍ ഇ​ട​യാ​യ​ത്. അ​ത് മ​റ്റു​ള്ള​വ​ര്‍‌​ക്കു വി​ഷ​മ​മു​ണ്ടാ​ക്കി​യ​തി​ല്‍ ദുഃ​ഖ​മു​ണ്ട്. ത​ന്‍റെ പാ​ര്‍​ട്ടി​ക്ക് അ​ഹി​ത​വും അ​പ്രി​യ​വു​മാ​യ ഒ​രു പ്ര​വൃത്തി​യും ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കി​ല്ലെ​ന്നും ഫേ​സ്ബു​ക്കി​ലി​ട്ട പു​തി​യ പോ​സ്റ്റി​ല്‍ പ്ര​തി​ഭ പ​റ​ഞ്ഞു.

കാ​ര​ണ​ങ്ങ​ളി​ല്ലാ​ത്ത കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ചി​ല​രി​ല്‍നി​ന്നു​ണ്ടാ​കു​ന്ന​ത് ആ​രെ​യും വേ​ദ​നി​പ്പി​ക്കും. പ്ര​ത്യേ​കി​ച്ചും വ്യ​ക്തി​പ​ര​മാ​യ വി​ഷ​മ​ങ്ങ​ള്‍ കൂ​ടി​യു​ള്ള സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ അ​തു മ​ന​സി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടാ​ക്കും. തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ മ​നോ ദുഃ​ഖ​ത്തി​ല്‍നി​ന്നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​സ്റ്റി​ട്ട​തെ​ന്നും അ​തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും വേ​ദ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും പ്ര​തി​ഭ പ​റ​ഞ്ഞു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍നി​ന്നു കു​റ​ച്ചു കാ​ല​ത്തേ​ക്കു വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ഭ​യു​ടെ പു​തി​യ പോ​സ്റ്റി​ല്‍ അ​റി​യി​ച്ചു. കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ചോ​ര്‍​ച്ച എ​ങ്ങും ച​ര്‍​ച്ച​യാ​യി​ല്ലെ​ന്ന പ്ര​തി​ഭ​യു​ടെ പോ​സ്റ്റാ​ണ് നേ​ര​ത്തെ വി​വാ​ദ​മാ​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ടു​ചോ​ര്‍​ന്ന​ത് കാ​യം​കു​ള​ത്തു നി​ന്നാ​ണെ​ന്നും ത​നി​ക്കെ​തി​രേ കു​ത​ന്ത്രം മെ​ന​ഞ്ഞ​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ സ​ര്‍​വ​സ​മ്മ​ത​രാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും പോ​സ്റ്റി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നെ​തി​രേ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തു​ക​യും പ്ര​തി​ഭ​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വാ​ദ പോ​സ്റ്റി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു പ്ര​തി​ഭ വീ​ണ്ടും പോ​സ്റ്റി​ട്ട​ത്.

Leave a comment

Your email address will not be published. Required fields are marked *