Blog Post

Karanavars > News > Keralam > കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; വനിത പഞ്ചായത്ത് അംഗം അറസ്റ്റില്‍

കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; വനിത പഞ്ചായത്ത് അംഗം അറസ്റ്റില്‍

തൊടുപുഴ: കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടിക്കിയ വനിത പഞ്ചായത്ത് അംഗം പിടിയില്‍.

ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. സൗമ്യയുടെ കാമുകനും പ്രവാസിയുമായ വിനോദ്, സുഹൃത്ത് ഷാനവാസ് എന്നിവരാണ് കൂട്ടുപ്രതികള്‍. സുനിലിനെ ആദ്യം വാഹനം ഇടുപ്പിച്ചോ വിഷം നല്‍കിയോ കൊലപ്പെടുത്താനായിരുന്നു പദ്ധതി. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതില്‍ നിന്നും പിന്‍മാറിയതോടെയാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്.

എംഡിഎംഎ സംഘടിപ്പിക്കുന്നതിനായി വിനോദ് കൊടും ക്രിമിനലായ ഷാനവാസിനെ ബന്ധപ്പെട്ടു. ഷാനവാസാണ് എംഡിഎംഎ എത്തിച്ചു കൊടുത്തത്.കഴിഞ്ഞ പതിനെട്ടിന് വണ്ടന്‍മേട് ആമയറ്റില്‍ വച്ച്‌ മയക്കുമരുന്ന് കൈമാറി. ഇത് സൗമ്യ സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച്‌ കൊടുത്തു. കാമുകന്‍ പോലീസിനും മറ്റിതര ഏജന്‍സികള്‍ക്കും ഫോട്ടോ നല്‍കി. ഫോണ്‍ വഴിയും സൂചന നല്‍കി. തുടന്ന് നടത്തിയ അന്വേഷണത്തില്‍ സുനിലിന്റെ പക്കല്‍ നിന്നും എംഡിഎംഎ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുനില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ കണ്ടെത്താന്‍ സാധിച്ചില്ല. സംശയത്തേതുടര്‍ന്ന് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി. അന്വേഷണത്തില്‍ ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് മെമ്ബറുമായ സൗമ്യയും കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് സുനിലെന്ന് വ്യക്തമായി.

കാമുകനായ വിനോദിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് സൗമ്യ ഈ ഹീനകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി എത്താറുണ്ട്. ഒരു മാസം മുന്‍പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്. മയക്കുമരുന്ന് എത്തിച്ചുകൊടുത്തശേഷം വിദേശത്തേക്ക് കടന്ന കാമുകനെ തിരികെ എത്തിച്ച്‌ അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പോലീസ്. സൗമ്യയും കൂടാതെ സഹായികളായ ഷാനവാസും ഷെഫിന്‍ഷാ യും അറസ്റ്റിലായി. ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. നേരത്തേ എറണാകുളത്ത് വച്ച്‌ കോടികളുടെ ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ ഷാനവാസിന്റെ കൂട്ടാളികള്‍ പിടിയിലായിരുന്നു.

ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലായിരുന്നു അന്വഷണം. അന്വേഷണ സംഘത്തില്‍ വണ്ടന്‍മേട് ഐപി വി എസ് നവാസ് ഇടുക്കി ഡാന്‍സാഫ് അംഗങ്ങളായ ജോഷി , മഹേശ്വരന്‍, അനൂപ്, ടോം എന്നിവരും കട്ടപ്പന ഡി.വൈ.എസ് പി യുടെ ടീമംഗങ്ങളായ എസ് ഐ സജിമോന്‍ ജോസഫ് സി.പി.ഒമാരായാ ടോണി ജോണ്‍ വികെ അനീഷ് കൂടാതെ വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലെ കജ വി.എസ്. നവാസ് ടക മാരായ എബി ജോര്‍ജ് , ജയ്‌സ് ജേക്കബ് ,റജിമോന്‍ കൂര്യന്‍, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മൃദുല ജി. ഷിബു പി.എസ്‌ഒമാരായ വേണുഗോപാല്‍ , മഹേഷ് പി.വി എന്നിവര്‍ ചേര്‍ന്ന് ഇടുക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Leave a comment

Your email address will not be published. Required fields are marked *