Blog Post

Karanavars > News > Keralam > സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വിസി നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു

സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വിസി നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കണ്ണൂര്‍ സര്‍വകലാശാല വിസി ‌ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. മുമ്ബ് സിംഗിള്‍ ബെഞ്ചും ഈ നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുന്നത്. ഇനി ഈ ഉത്തരവ് ചോദ്യം ചെയ്യണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം.

ആദ്യ നിയമനവും പുനര്‍ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്നമാക്കി കോടതി പരിഗണിച്ചത്. ആദ്യ നിയമനത്തിലാണ് പ്രായ പരിധി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. സെര്‍ച്ച്‌ കമ്മിറ്റി അടക്കമുള്ള കാര്യങ്ങള്‍ വേണ്ടതും ആദ്യ നിയമനത്തിലാണ്. എന്നാല്‍ പുനര്‍ നിയമനത്തിലും ഇതേ മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ പ്രകാരം ഡോ. ഗോപിനാഥ് രവീന്ദ്രന്റേത് നിയമപരമായി സാധുതയുള്ല നിയമനമാണ്. എജി, സര്‍ക്കാര്‍ എന്നിവര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

Leave a comment

Your email address will not be published. Required fields are marked *