Blog Post

Karanavars > News > Keralam > ബലാത്സംഗ കേസ്: ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി

ബലാത്സംഗ കേസ്: ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി

കൊച്ചി: ബലാത്സംഗകേസില്‍ ഒളിവിലായിരുന്ന വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയാണ് അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരുന്നു.

കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ചും ഹോട്ടലില്‍ വച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. സാമ്ബത്തികമായി ചൂഷണം ചെയ്‌തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍, യുവതി തന്റെ അടുത്ത സുഹൃത്താണെന്നും ഗൂഡലക്ഷ്യത്തോടെയാണ് ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയതെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് വാദിച്ചത്.

വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തല്‍. അതിന് പിന്നാലെ മറ്റൊരു യുവതിയും ശ്രീകാന്തിനെതിരെ മീടു ആരോപണം ഉയര്‍ത്തിയിരുന്നു. പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിലായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *