Blog Post

Karanavars > News > Keralam > തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

തിരുവനന്തപുരം: ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.

ഒരു മാസത്തിനുശേഷം വിവാഹമുണ്ടാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്ന് സച്ചിന്‍െറ പിതാവ് പറഞ്ഞു.

ബാലസംഘം, എസ്.എഫ്.ഐ പ്രവര്‍ത്തന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. കോഴിക്കോട് ഗവ. ആര്‍ട്സ് കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടി.

തിരുവനന്തപുരം ആള്‍ സെയിന്റ്സ് കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായത്.

Leave a comment

Your email address will not be published. Required fields are marked *