പാലക്കാട്: മലന്പുഴ ചെറാട് മലയില്‍ വീണ്ടും ഒരാള്‍ കയറി സാഹചര്യത്തില്‍ ബാബുവിന്റെ അമ്മ പ്രതികരണവുമായി രംഗത്ത്.
ബാബുവിനു കിട്ടിയ സംരക്ഷണം മറയാക്കി മറ്റാരെങ്കിലും മല കയറാന്‍ കാരണമാവുന്നുണ്ടെങ്കില്‍ ആ സംരക്ഷണം ആവശ്യമില്ലെന്ന് ബാബുവിന്റെ അമ്മ പറഞ്ഞു.
ബാബുവിനെതിരെ വനംവകുപ്പ് നടപടി സ്വീകരിക്കുമെന്നാദ്യം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് കേസെടുക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
ബാബുവിന് ഇളവു കിട്ടിയ സ്ഥിതിക്കു പലരും വീണ്ടും മലകയറാന്‍ വരുന്ന സാഹചര്യം ഉടലെടുക്കുന്നത് കണക്കിലെടുത്തായിരുന്നു ബാബുവിന്റെ അമ്മയുടെ പ്രതികരണം. ബാബുവിനു കിട്ടിയ ഇളവ് ഇനിയാര്‍ക്കും അനുവദിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും വനംമന്ത്രിയും റവന്യൂമന്ത്രിയും വ്യക്തമാക്കിയതിനു പിന്നാലെയാണ് ബാബുവിന്റെ അമ്മയുടെ പ്രതികരണവും വന്നത്.
കുന്പാച്ചി മലയില്‍ ഇന്നലെയും ഒരാള്‍ കയറിയിരുന്നു. ഇയാളെ ആറു മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് കണ്ടെത്തി താഴെയെത്തിച്ചത്. രാധാകൃഷ്ണന് എന്നയാള്‍ സ്ഥിരമായി മലയില്‍ നടക്കുന്നയാളാണെന്നും ഇയാള്‍ക്കു മാനസിക ദൗര്‍ബല്യമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.