തിരുവനന്തപുരം: അമ്ബലമുക്ക് കൊലക്കേസ് പ്രതി രാജേന്ദ്രന്‍ ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തി.
മുട്ടടയിലെ കുളത്തില്‍ ഉപേക്ഷിച്ച ഷര്‍ട്ടാണ് മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്.
അമ്ബലമുക്കിലെ ചെടിക്കടക്കുള്ളില്‍ വച്ച് വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല.
രക്തകറ പുരണ്ട ഷര്‍ട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷര്‍ട്ട് ധരിച്ചാണ് ഓട്ടോയില്‍ കയറി പോയത്. ഷര്‍ട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്സും പൊലീസ് എത്തിച്ച മുങ്ങല്‍ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷര്‍ട്ട് കണ്ടെത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ഷര്‍ട്ടില്‍ രക്തകറയുണ്ട്.
ഓട്ടോയില്‍ രക്ഷപ്പെടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞുവെന്നാണ് രാജേന്ദ്രന്‍ ഇപ്പോള്‍ പറയുന്നത്. കൊടും ക്രിമിനലായ രാജേന്ദ്രന്‍ പൊലീസിനെ കുഴയ്ക്കുന്ന രീതിയിലാണ് മൊഴികള്‍ നല്‍കുന്നത്. കത്തി കണ്ടെത്താന്‍ ഇനിയും തെളിവെടുപ്പ് തുടരും.