Blog Post

Karanavars > News > Keralam > പി.​വി. അ​ന്‍​വ​റി​ന്‍റെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ഇ​ന്ന് പൊ​ളി​ച്ചു​നീ​ക്കും

പി.​വി. അ​ന്‍​വ​റി​ന്‍റെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ഇ​ന്ന് പൊ​ളി​ച്ചു​നീ​ക്കും

മ​ല​പ്പു​റം: പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ഇ​ന്ന് പൊ​ളി​ച്ചു നീ​ക്കും.

ചീ​ങ്ക​ണ്ണി​പ്പാ​റ​യി​ലെ ത​ട​യ​ണ​യും റോ​പ്പ് വേ​യും ബോ​ട്ട് ജെ​ട്ടി​യു​മാ​ണ് പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. ഓം​ബു​ഡ്‌​സ്മാ​ന്‍റെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ഊ​ര്‍​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി.

റ​സ്റ്റൊ​റ​ന്‍റ് നി​ര്‍​മി​ക്കാ​നെ​ന്ന് അ​നു​മ​തി വാ​ങ്ങി​ച്ചാ​ണ് അ​ന്‍​വ​റി​ന്‍റെ ഭാ​ര്യാ​പി​താ​വ് അ​ബ്ദു​ള്‍ ല​ത്തീ​ഫ് ഊ​ര്‍​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന് അ​നു​മ​തി നേ​ടി​യ​ത്. അ​നു​മ​തി​യു​ടെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ഓം​ബു​ഡ്‌​സ്മാ​ന് ല​ഭി​ച്ച പ​രാ​തി.

പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് നി​ര്‍​മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ര​ണ്ടു​ത​വ​ണ ഓം​ബു​ഡ്‌​സ്മാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു​വെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നി​ര്‍​മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്‌​സ്മാ​ന്‍ വീ​ണ്ടും ഉ​ത്ത​ര​വി​ട്ടു.

നി​ര്‍​മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ര​ണ്ടാ​ഴ്ച​ത്തെ സാ​വ​കാ​ശം വേ​ണ​മെ​ന്ന് അ​ബ്ദു​ള്‍ ല​ത്തീ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഓം​ബു​ഡ്‌​സ്മാ​ന്‍ അ​ത് അ​നു​വ​ദി​ച്ചി​ല്ല.

Leave a comment

Your email address will not be published. Required fields are marked *