Blog Post

Karanavars > News > Keralam > പാലക്കാട് സഞ്ജിത് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 10 പ്രതികള്‍ 350 സാക്ഷികള്‍

പാലക്കാട് സഞ്ജിത് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 10 പ്രതികള്‍ 350 സാക്ഷികള്‍

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

അറസ്റ്റിലായ 11 പേരില്‍ 10 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. 350 സാക്ഷിമൊഴികള്‍, 10 ജിബി സിസിടിവി ദൃശ്യങ്ങള്‍, 1000 ഏറെ ഫോണ്‍വിളി രേഖകള്‍ എന്നിവയും കുറ്റപത്രത്തിലുണ്ട്.

11 പ്രതികളില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. അയാളെ ഒഴഇവാക്കിയാണ് കുറ്റപത്രം. 2156 പേജുള്ളതാണ് കുറ്റപത്രം. ഒമ്ബത് പ്രതികളെ കൂടി പിടികൂടാനുണ്ട്. അവരെ കൂടി പിടികൂടിയ ശേഷം രണ്ടാമതും കുറ്റപത്രം നല്‍കും.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. എസ്.ഡി.പി.ഐ പ്രവത്തകനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സഞ്ജിത്തിന് പങ്കുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘഗാണ് പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കേയാണ് കൊലപാതകം നടന്ന് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയത്.

Leave a comment

Your email address will not be published. Required fields are marked *