പാലക്കാട്: ചെറാട് ആര്. ബാബു(23) ആശുപത്രി വിട്ടു. സൈന്യത്തിന്റെ ഇടപെടലില്‍ മലമ്ബുഴ കുമ്ബാച്ചി മലയില്‍ നിന്ന് രക്ഷപ്പെട്ട ബാബു ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം ബാബുവിന്റെ പ്രതികരണം കുഴപ്പമില്ല, നോ പ്രോബ്ലം എന്നായിരുന്നു. ബാബുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിരുന്നു.
ബാബുവിന് ഉണ്ടായിരുന്നത് രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, വീഴ്ചയുടേയും, പ്രതികൂല സാഹചര്യത്തില്‍ പാറയിടുക്കില്‍ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്നങ്ങളാണ്. ഉമ്മയോടും സഹോദരനോടും സംസാരിച്ചെന്നും, ഇന്നലെ നന്നായി ഉറങ്ങിയെന്നും അറിയിച്ചിരുന്നു. മലയില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്. ബാബുവിന്റെ കാലില്‍ അപകടസമയത്ത് ഉണ്ടായ മുറിവ് ഉണങ്ങി. എക്സ്റേ, സിടി സ്കാന്‍, രക്തപരിശോധനകള്‍ എന്നിവ നടത്തുകയും ചെയ്തു. ബാബുവിന്റെ ഹൃദയം, തലച്ചോറ് എന്നിവയ്ക്കും തകരാര്‍ ഇല്ല.